23 April 2024 Tuesday

പ്രീമിയര്‍ ലീഗില്‍ ഇന്ന് മലപ്പുറവും തിരുവന്തപുരവും നേര്‍ക്കുനേര്‍ ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍

ckmnews

പ്രീമിയര്‍ ലീഗില്‍ ഇന്ന് മലപ്പുറവും തിരുവന്തപുരവും നേര്‍ക്കുനേര്‍


ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍



എടപ്പാള്‍:യുഎഇയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇന്ന് മലപ്പുറവും തിരുവന്തപുരവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും കാത്തിരിക്കുകയാണ് മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍.അബൂദാബിയില്‍ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും തമ്മില്‍ നടക്കുന്ന മത്സരമാണ്

ഇന്ന് മലപ്പുറം എടപ്പാളുകാർക്കും തിരുവന്തപുരം വിഴിഞ്ഞക്കാര്‍ക്കും കൂടുതല്‍ ആവേശം വിതറുന്നത്. ബാംഗ്ലൂരിന് വേണ്ടി എടപ്പാൾ സ്വദേശി ദേവദത്ത് പടിക്കൽ കളത്തിലിറങ്ങുമ്പോൾ രാജസ്ഥാന് വേണ്ടി വിഴിഞ്ഞം സ്വദേശിയായ സഞ്ജുസാംസൺ

 ബാറ്റേന്തുന്നു.ഇരുവരും മികച്ച ഫോമിലായതിനാൽ തന്നെയാണ് കേരളക്കരയാകെ മത്സരത്തെ അവേശത്തോടെയാണ് ഉറ്റ് നോക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.