29 March 2024 Friday

ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

ckmnews


പൊന്നാനി: ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉത്ഘാടനം ചെയ്തു. അബു കാളമ്മൽ ആദ്ധ്യക്ഷത വഹിച്ചു. അഡ്വ:കെ.ശിവരാമൻ, എ.പവിത്ര കുമാർ, സി.ജാഫർ, പ്രതീപ് കാട്ടിലായിൽ, സന്തോഷ് കടവനാട്, എം. ഫസലുറഹ്മാൻ, ആർ.വി.മുത്തു, ഉസ്മാൻ ,വിബീഷ്, സുജീർ, യശോദ, സോമൻ, പത്മനാഭൻ ,രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.