23 April 2024 Tuesday

ദേശീയ രക്തദാന ദിനത്തിൽ താലൂക്ക് കമ്മിറ്റികളുടെ നേതൃത്ത്വത്തിൽ ഇൻ ഹൗസ് രക്തദാന ക്യാമ്പൊരുക്കി ബിഡികെ മലപ്പുറം ജില്ലാ കമ്മിറ്റി

ckmnews


പൊന്നാനി: ബിഡികെ പൊന്നാനി താലുക്ക് നേതൃത്ത്വത്തിൽ എടപ്പാൾ ഹോസ്പ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ 10 പേർ രക്തദാനം ചെയ്ത ക്യാമ്പിന് ബി ഡി കെ മലപ്പുറം ജില്ലാ സെക്രട്ടറി ഹിജാസ് മാറഞ്ചേരി നേതൃത്ത്വം നല്കി ,രക്തദാന ഉദ്ഘാടനം ബി ഡി കെ പൊന്നാനി കോർഡിനേറ്റർ ഗഫൂർ എടപ്പാൾ നിർവ്വഹിച്ചു.ബി.ഡി.കെ ഏറനാട് താലൂക്ക് കമ്മിറ്റിയും കോരമ്പയിൽ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി നടന്ന സന്നദ്ധ രക്തദാന ഇൻ ഹൗസ് ക്യാമ്പിൽ 15 പേർ

രക്തദാനം ചെയ്തു. ബിഡികെ കോഓർഡിനേറ്റർമാരായ കൃഷ്ണദാസ് എടവണ്ണ,റാഷിദ് കാളികാവ്,മുർഷിദ് കോഡൂർ,പ്രസീത മഞ്ചേരി,അബു മൈത്ര, ഷിജിൻ പിലാക്കൽ , അനീറ്റ ആന്റണി എന്നിവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി നേതൃത്തിൽ കിംസ് അൽഷിഫ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ഇൻ ഹൗസ് ക്യാമ്പിൽ 16 പേർ രക്തദാനം ചെയ്തു. ക്യാമ്പിന് ബിപിൻ ചന്ദ്രൻ , ദീപ വി ടി,ശിഹാബ്അങ്ങാടിപ്പുറം,തുടങ്ങിയവർ നേതൃത്ത്വം നല്കി