19 April 2024 Friday

നിരോധനാജ്ഞ മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം

ckmnews


ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 

1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു

2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു

3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.

4. വ്യാപാര സ്ഥാപനങ്ങൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 8 മണി വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളുടെ പാഴ്സൽ സർവ്വീസുകൾക്ക് രാത്രി 9 മണി വരെ ഭക്ഷണം വിതരണം ചെയ്യാൻ അനുമതിയുണ്ടായിരിക്കും

5.ഇൻഡോർ ഔട്ട്ഡോർ സ്പോട്സ് ആക്റ്റിവിറ്റികളും ടർഫ് , സ്വീമ്മിങ്ങ്പൂൾ , ജിംനേഷ്യങ്ങൾ എന്നിവയുടെ പ്രവർത്തനവും അനുവദിക്കില്ല.

ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല

നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു ഒക്ടോബർ 3 (നാളെ) രാവിലെ 9:00 മുതൽ ഒക്ടോബർ 31 ന് രാത്രി 12:00 വരെയാണ് നിയന്ത്രണങ്ങൾ .