24 April 2024 Wednesday

ബ്രദേഴ്സ് കോക്കൂരിന്റെ നേതൃത്വത്തില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നടത്തി

ckmnews


ചങ്ങരംകുളം:ആരോഗ്യമാണ് സമ്പത്ത് എന്ന ക്യാമ്പയിൻന്റെ ഭാഗമായി ബ്രദേഴ്‌സ് കോക്കൂർ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺസംഘടിപ്പിച്ചു.ചങ്ങരംകുളം പോലിസ് സ്റ്റേഷൻ പരിസരത്ത് നിന്നും എസ്ഐ ബാബുരാജ് ഉൽഘാടനം ചെയ്തു.ബ്രദേഴ്‌സ് ക്ലബ്ബിന്റെ 15 ഓളം പേർ പങ്കെടുത്ത പരിപാടി ഏറെ പ്രശംസ ലഭിച്ച ഒന്നായി. യുവാക്കളുടെ ഇത്തരം പരിപാടികൾ സമൂഹത്തിന് ഏറെ മാതൃകയാണെന്ന് എസ്ഐ പറഞ്ഞു.ചങ്ങരംകുളം പോലിസ് സ്റ്റേഷൻ പരിസരം മുതൽ കോക്കൂർ ബ്രദേഴ്‌സ് ക്ലബ്ബ് വരെഏകദേശം  *5.4 കിലോമീറ്റർ*  ഓടിതീർത്തു. ഫ്രീഡം റൺ സംഘടിപ്പിച്ച ബ്രദേഴ്‌സ് കോക്കിരിനും റണ്ണിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സമൂഹത്തിലെ നാനാതുറകളിൽ നിന്നും അഭിനന്ദനങ്ങൾ  ലഭിച്ചു.