29 March 2024 Friday

കോവിഡ് വ്യാപനം തടയാന്‍ മദ്യശാലകള്‍ വീണ്ടും അടക്കണം:ലഹരി നിര്‍മാര്‍ജ്ജന സമിതി

ckmnews

കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ വീണ്ടും അടച്ചിടുക

-- ലഹരി നിർമാർജന സമിതി. 


ചങ്ങരംകുളം:ദിനംപ്രതി അധികരിച്ച് വരുന്ന കൊവിഡ് പോസിറ്റീവ് കേസുകൾക്ക് അറുതിവരത്താൻ മദ്യശാലകൾ വീണ്ടും അടച്ചിടണം എന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി  ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു.ജില്ലാ താലൂക്ക് നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും അംഗങ്ങളുടെ ഭവനങ്ങളിലും രാവിലെ പത്തുമണി മുതൽ ഒരു മണിക്കൂർ പ്രതിഷേധ സൂചകമായ ബാനറുകളം പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു.മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടുളള നിൽപ്പ് സമരം  തികച്ചും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു എല്ലാ കേന്ദ്രങ്ങലും നടന്നത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന നിൽപ്പ് സമരം ലഹരി നിർമാർജന സമിതി സംസ്ഥാന വർകി൦ഗ് പ്രസിഡന്റ് പിഎംകെ കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു.സ്വന്തം അച്ഛനേയും അമ്മയേയും മക്കളേയും അറുകോലചെയ്യാനും നാട്ടിൽ നടമാടുന്ന എല്ലാവിധ കൊലപാതകങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കാരണവും പ്രേരകവുമായിട്ടുള്ള മദ്യലഹരിക്ക് അടിമയാകുന്നവർക്ക് എങ്ങനെയാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംമ്പർക്കത്തിലേർപെടാൻ സാധിക്കുകയെന്നും

ലഹരി തലക്ക് പിടിച്ചാൽ അവർക്ക് പിന്നെ എന്ത് കൊവിഡും പ്രോട്ടോക്കോളുമാണെന്നും പിഎംകെ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ജനങ്ങളോടുളള പ്രതിബദ്ധതയും കണക്കിലെടുത്ത് മദ്യശാലകൾ വീണ്ടും അടച്ചിടാൻ  സർക്കാർ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.സംസ്ഥാന ഒർഗനൈസിംഗ് സെക്രട്ടറി സിഎം യൂസുഫ്, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, എൽഎൻഎസ്സ് ജില്ലാ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഒതളൂർ, അഷറഫ് കാട്ടിൽ, ജബ്ബാർ മാന്തടം, ഷഹീർ അമയിൽ, ഇബ്രാഹീം പള്ളിക്കര, ഒ വി ഹനീഫ തുടങ്ങിയവരും മറ്റും സംബന്ധിച്ചു.