25 April 2024 Thursday

മാതൃശിശു കേന്ദ്രം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തില്‍ ഒറ്റയാള്‍ സമരം നടത്തി

ckmnews

*മാതൃ ശിശു കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ ഒറ്റയാൾ പോരാട്ടം*


എടപ്പാൾ: ഗാന്ധി ജയന്തി ദിനത്തിൽ ഒറ്റയാൾ പോരാട്ടവുമായി ബാലൻ കണ്ണത്ത്. എടപ്പാൾ സി എച്ച് സി യിലെ മാതൃ ശിശു കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. എടപ്പാൾ അംശകച്ചേരിയിലാണ് സമരപന്തലൊരുക്കി അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കായിക താരം സുചിത സമരം ഉദ്ഘാടനം ചെയ്തു. കാളി അമ്മ ഹാരാർപ്പണം നടത്തി. എടപ്പാൾ ഗ്രാമ പഞ്ചായത്ത് അംഗം ചുള്ളിയിൽ രവീന്ദ്രൻ ആശംസകൾ നേർന്നു.