25 April 2024 Thursday

ഡോക്ടര്‍ കെപി വേലായുധന്‍ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

ഡോക്ടര്‍ കെപി വേലായുധന്‍ അനുസ്മരണം സംഘടിപ്പിച്ചു


 എടപ്പാൾ: മണ്ണിനേയും മനുഷ്യനേയും ഒരുപോലെ സ്നേഹിച്ച എടപ്പാളിലെ ജനകീയ ഡോക്ടറായിരുന്ന  കെ.പി. വേലായുധൻ ഡോക്ടറുടെ പതിനാലാം ചരമവാർഷിക ദിനത്തിൽ സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തെ അനുസ്മരിച്ചു .ഡോ. കെ. അനീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന  അനുസ്മരണസമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കെ. പി . അബ്ദുൽ ജബ്ബാർ, എം .ഭാസ്കരൻ ,  ഡോ.മുഹമ്മദുകുട്ടി എടപ്പാൾ , ടി .വി. മുഹമ്മദ് അബ്ദുറഹ്മാൻ, ദിനേശൻ നടുവട്ടം, ഉണ്ണികൃഷ്ണൻ മൂക്കുതല, വാരിയത്ത് മുഹമ്മദലി, പി കെ അബ്ദുള്ളകുട്ടി, അടാട്ട് വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. വേലായുധൻ ഡോക്ടറുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു.