19 April 2024 Friday

കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു

ckmnews

കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു


എടപ്പാൾ:രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 151 

മത് ജയന്തി ദിനം കെ എസ് ആർ ടി സി റീജിയണൽ വർക്ക്ഷോപ്പ് എടപ്പാളിൽ സേവന ദിനമായി ആചരിച്ചു. ദിനാചരണത്തിന് മെക്കാനിക്കൽ എഞ്ചിനീയർ ജി.പി പ്രദീപ് കുമാർ നേതൃത്വം നൽകി. അസിസ്റ്റൻ്റ് വർക്സ് മാനേജർ കെ.പി വിൻസൻ്റ്, ഡിപ്പോ എഞ്ചിനീയർ ശ്യാം ക്യഷ്ണൻ, അർഷാദ് ഹുസൈൻ ,എ പത്മനാഭൻ (KSRTEA)

ദീ ലിപ് കുമാർ (TDF) പി.വി ദിനേശ് (BMS) സുനിൽ കുമാർ (KSRTEWA) എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി.