25 April 2024 Thursday

സൈനുദ്ധീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വകലാശ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിവേദനം നല്‍കി

ckmnews

സൈനുദ്ദീൻ മഖ്ദൂമിൻറ പേരില്‍  അറബിക് സര്‍വ്വകലാശാല   അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിവേദനം നല്‍കി


പൊന്നാനി:സൈനുദ്ധീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വകലാശ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിവേദനം നല്‍കി.കേരള സര്‍ക്കാറിന്‍റെ പരിഗണനയിലുള്ള  അറബിക് സര്‍വ്വകലശാലക്ക് ലോകത്ത് അറിയപ്പെടുന്നതും   പ്രതിഭയായ ഇരുപത്തി ഒമ്പത് ഗ്രന്ഥങ്ങൾ ലോകത്ത് കാഴ്ച വെച്ചു  അതിൽ ഫത്ത്ഹുൽ  മുഈൻ, തുഹ്ഫത്തുൽ മുജാഹിദീൻ,ഇർഷാദുൽ ഇബാദ, അൽ അജ്‌വിബതുൽ അജീബ, ഈ ഗ്രന്ഥങ്ങളെല്ലാം  പ്രശസ്ത രാജ്യങ്ങളിൽ ഇസ്ലാമിക്‌  യൂണിവേഴ്സിറ്റിൽ പഠനം നടക്കുന്നുണ്ട്.മലപ്പുറം ജില്ലയിൽ നിലവില്‍  ഗവണ്മെന്റ് കോളേജുകളില്‍  ഇല്ലാത്ത സാഹചര്യത്തിലും  ഒരു അറബിക് സർവകലാശാല മലപ്പുറം ജില്ലയിൽ അനുവദിക്കണമെന്നും. അതിന്റെ നാമകരണം  ശൈഖ് സൈനുദ്ധീൻ  മഖ്‌ദൂമിന്റെ പേരിൽ സ്ഥാപിക്കണമെന്നാവണമെന്നും ആവശ്യപ്പെട്ടാണ്

 പൊന്നാനി ജനകീയ കൂട്ടായ്മ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം നല്‍കിയത്. സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ എം മുഹമ്മദ്കാസിം കോയ, ശാഹുല്‍ഹമീദ് പുതുപൊന്നാനി,ഹനീഫ മുസ്ല്യാര്‍ വെളിയങ്കോട്,ഫളല്‍ മൗലവി, കെ എം ഇബ്രാഹിം ഹാജി,ഉമ്മര്‍ പി പി,ഇസ്മാഈല്‍ അന്‍വരി,ഹസൈനാര്‍ മുസ്ല്യാര്‍,റഫീഖ് സഅദി എന്നിവര്‍ പങ്കെടുത്തു പൊന്നാനിയെ സംബദ്ധിച്ച് ശൈഖ് സൈനുദ്ധുന്‍മഖ്ദൂമിന്‍െ പേരില്‍ പഠന റിസര്‍ച്ച് കേന്ദ്രം അനിവാര്യമാണന്നുംതീര്‍ച്ചയായും സര്‍ക്കാറിന്‍െറ പരിഗണനയില്‍  കാര്യം അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയതായി  നേതാക്കള്‍ പറഞ്ഞു.