29 March 2024 Friday

ഗാന്ധി സ്മരണയില്‍ എംഎസ്എം ഫലവൃക്ഷതൈകള്‍ നട്ടു

ckmnews

ഗാന്ധി സ്മരണയില്‍ എംഎസ്എം ഫലവൃക്ഷതൈകള്‍ നട്ടു


ചങ്ങരംകുളം:ഒക്ടോബർ2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് എം.സ്.എം ചങ്ങരംകുളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഹൈവേ ബസ്സ്റ്റോപ്പിന് സമീപത്ത് ഫലവൃക്ഷ തൈ നട്ടു. പ്രസ്തുത പരിപാടിക്ക് എം.എസ്.എം മണ്ഡലം പ്രസിഡന്റ് നിഹാൽ ഫാറൂഖി സ്വാഗതഭാഷണം നിർവ്വഹിച്ചു.ചങ്ങരംകുളം കാരുണ്യ പാലിയേറ്റീവ് കെയർ സെക്രട്ടറി ജ: പികെ അബ്ദുള്ളക്കുട്ടി വൃക്ഷ തൈ നട്ടുകൊണ്ട് ഗന്ധിസ്മരണ സന്ദേശം നൽകി.ഗാന്ധിയെ ഓർക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം സംസാരത്തിൽ ഊന്നിപ്പറഞ്ഞു, പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എം.സ്.എം ജില്ലാ പ്രതിനിധി ഫഹീം പാവിട്ടപ്പുറം സംവദിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ വാബിൽ ഖാലിദ്, നാജിൽ ഖാലിദ്,നദീബ് ഷംസുദ്ദീൻ, നസീഫ് ഫാറൂഖി, ഗഫൂർ അബൂബക്കർ,ശിബിൽ മാങ്കുളം,സാജിൽ ഖാലിദ്,ഫർസാൻ അബൂബക്കർ, ഇജാസ് കോക്കൂർ എന്നിവർ നേതൃത്വം കൊടുത്തു,വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെട്ട പ്രസ്തുത പരിപാടിക്ക് മണ്ഡലം സെക്രട്ടറി റസീം എം.കെ നന്ദി ഭാഷണം നടത്തുകയും ചെയ്തു.