20 April 2024 Saturday

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ മാത്രം 1000ത്തില്‍ അതികം കോവിഡ് രോഗികള്‍ പ്രതിക്കും കോവിഡ് 5 പോലീസുകാര്‍ ക്വോറന്റൈനില്‍

ckmnews

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ മാത്രം 1000ത്തില്‍ അതികം കോവിഡ് രോഗികള്‍


പ്രതിക്കും കോവിഡ് 5 പോലീസുകാര്‍ ക്വോറന്റൈനില്‍


ചങ്ങരംകുളം:കോവിഡ് വ്യാപനം രൂക്ഷമായ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ മാത്രം 1000ത്തില്‍ അതികം കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.400 ഓളം പേര്‍ക്ക് രോഗം മാറിയെങ്കിലും 600ല്‍ അതികം ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ ദിവസം പിടിയിലായ പോക്സോ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് പോലീസിനെയും ആശങ്കയിലാക്കുകയാണ്.നിലവില്‍ കോവിഡ് സ്ഥിരീകരിച്ച പ്രതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ 5 പോലീസുകാരും ക്വോറന്റൈനിലാണ്.സ്റ്റേഷന്‍ പരിതിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് പോലീസിനും തലവേദനയാകുന്നുണ്ട്.മേഖലയിലെ 3 പ്രധാന ധനകാര്യ സ്ഥാപനങ്ങളും,ആലംകോട്  പഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും അടക്കം കോവിഡ് രോഗിയുടെ സാനിധ്യം മൂലം അടച്ചിട്ടിരിക്കുകയാണ്.രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസും ആരോഗ്യവകുപ്പും  ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികളിലേക്ക് നിങ്ങാനാണ് പോലീസിന്റെ തീരുമാനം.എടപ്പാള്‍ വട്ടംകുളം ആലംകോട് പഞ്ചായത്തിലെ വൈദ്യര്‍ മൂല,വല്ല്യാട് ഐലക്കാട്,കോലളമ്പ് തലമുണ്ട,കാളാച്ചാല്‍ പൂക്കരത്തറ,നടുവട്ടം തച്ചുപറമ്പ്  ഉദിനുപറമ്പ് കോക്കൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തന്നെ അതിരൂക്ഷമായ കോവിഡ് വ്യാപനം നടന്നതായാണ് ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും കണ്ടെത്തല്‍.മരണവീടുകളിലും,കല്ല്യാണ വീടുകളിലും നിയന്ത്രണം തെറ്റിച്ചെത്തിയ ആള്‍ക്കൂട്ടങ്ങള്‍, നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്തിയ പ്രതിഷേധങ്ങള്‍ പൊതുപരിപാടികള്‍ എന്നിവ വലിയ രീതിയില്‍ കോവിഡ് വ്യാപനത്തിന് വഴിവെച്ചെന്നാണ് വിലയിരുത്തല്‍.