28 March 2024 Thursday

കൊറോണ: ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധന ശക്തമാക്കി കടവല്ലൂർ പഞ്ചായത്ത്

ckmnews

പെരുമ്പിലാവ് : കൊറോണ ഭീതിയുടെ പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പിന്റെയും കുന്നംകുളം പോലീസിന്റെയും പരിശോധന കടവല്ലൂർ പഞ്ചായത്തിൽ ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നടക്കുന്നവരെ കണ്ടെത്തുന്നതിനും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് കർശന പരിശോധന നടത്തുന്നത്. ആരോഗ്യവകുപ്പ് ഐസൊലേഷനിൽ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പുറത്ത് ഇറങ്ങി നടന്ന ഏട്ടോളം പേർക്ക് നോട്ടിസ് നൽകി. നോട്ടിസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിദേശത്ത് നിന്ന് എത്തിയവര്‍ നിയമം കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയിൽ കുന്നംകുളം പോലീസ്, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജീജ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ടി.ആർ, റോബിൻസൺ, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.