18 April 2024 Thursday

കക്കിടിപ്പുറം അല്‍ഫലാഹ് സ്കൂള്‍ വയോജന ദിനം ആചരിച്ചു

ckmnews

*അൽ ഫലാഹ് സ്കൂൾ വയോജന ദിനം ആചരിച്ചു*


ചങ്ങരംകുളം :ലോക വയോജന ദിനാചരണത്തിന്റെ 

 ഭാഗമായി കക്കിടിപ്പുറം  അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂൾ ഗ്രാൻഡ് പാരൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൃദ്ധസദനങ്ങളും മറ്റും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മുതിർന്നവരെ സംരക്ഷിക്കേണ്ടതിന്റെയും ബഹുമാനിക്കേണ്ടതി ന്റെയും ആവശ്യകത കുട്ടികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ഉദ്ദേശം. അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ  ബാപ്പുഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  എ പി അഷ്റഫ് കുമാരനെല്ലുർ,  വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ , അസൈനു സി, ഷാഫി വാഫി, എൻ പി സിന്ധു,  സ്കൂൾ അസിസ്റ്റന്റ് ഗേൾ നുഫ  അശ്റഫ്, ഫൈൻ ആർട്സ് സെക്രട്ടറി ഹനീന ഷെറിൻ എം കെ  എന്നിവർ സംസാരിച്ചു.അൽ ഫലാഹ് സ്കൂളിലെ നിരവധി വിദ്യാർത്ഥികളുടെ ഗ്രാൻഡ് പാരൻസ്‌ വിവിധ ഇനം  പരിപാടികൾ അവതരിപ്പിച്ചു.