19 April 2024 Friday

എടപ്പാള്‍ ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച നടക്കും

ckmnews

*എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച*


എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഓൺലൈനായി നടക്കുന്ന പരിപാടിയിൽ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനായും ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രം പദ്ധതി ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളുടെ കെട്ടിടങ്ങളാണ് ഒക്ടോബർ മൂന്നിന് കാലത്ത് 10 ന് മുഖ്യമന്ത്രി വിഡീയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നത്. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി കെ ടി ജെലീൽ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും.