18 April 2024 Thursday

മജീദിന്റെ കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി

ckmnews

മജീദിന്റെ കുടുംബത്തിനു

സ്നേഹ വീട് കൈമാറി 


ചങ്ങരംകുളം:വലിയ ഒരു അപകടത്തെ മനക്കരുത്തു കൊണ്ടു അത്യുത്സാഹം കൊണ്ടും നേരിട്ട മജീദിനു നാട്ടുകാർ സ്നേഹവീടൊരുക്കി.പത്തു കൊല്ലം മുൻപ്‌ നടന്ന അപകടത്തെ തുടർന്ന് ഏറെക്കാലം കിടപ്പിലാകുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത മജീദിനും കുടുംബത്തിനുമാണു വളയംകുളം ഇസ്‌ലാഹി അസോസിയേഷന്റെ നേതൃത്വത്തിൽ 12 ലക്ഷം രൂപക്ക്‌ വീട്‌ നിർമ്മിച്ച് നൽകിയത്‌.സ്നേഹവീടിന്റെ താക്കോൽ ദാനം പെരുമ്പടപ്പ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു.വളയംകുളം ശാന്തിനഗർ നടന്ന ചടങ്ങിൽ ഇസ്ലാഹീ അസോസിയേഷൻ  ചെയർമാൻ പി പി എം അഷറഫ് അധ്യക്ഷത വഹിച്ചു.നിർമാണം ഏറ്റെടുത്ത കോൺട്രാക്ടർ നാസർ പൊന്നാനിക്ക് ചടങ്ങിൽ ഉപഹാരം നൽകി.പി പി ഖാലിദ്, എം കെ നസീർ, സിവി ഇബ്രാഹിംകുട്ടി പ്രസംഗിച്ചു.നിർദ്ധനരും അനാഥരുമായ കുട്ടികളെ ദത്തെടുക്കൽ,നിർധനരായ രോഗികൾക്ക് പെൻഷൻ നൽകൽ, സ്വയം തൊഴിൽ പദ്ധതി എന്നിവക്ക്‌ പുറമെ ഇസ്‌ ലാഹി  അസോസിയേഷന്റെ മറ്റൊരു പദ്ധതിയാണു ഭവന നിർമ്മാണം. ഭവന നിർമ്മാണ പദ്ധതി

കൂടുതൽ അർഹരെ കണ്ടെത്തി വിപുലീകരിക്കാൻ അസൊസിയേഷൻ തീരുമാനിച്ചു.