19 April 2024 Friday

നന്നംമുക്ക് കിഴക്കുമുറി റോഡ് ഇനി മുതല്‍ ആയിഷക്കുട്ടി ടീച്ചര്‍ സ്മാരക റോഡ് എന്ന് അറിയപ്പെടും

ckmnews

*നന്നംമുക്ക് കിഴക്ക്മുറി റോഡ് ഇനി മുതല്‍ ആയിഷകുട്ടി ടീച്ചർ സ്മാരക റോഡ്*


ചങ്ങരംകുളം:നന്നംമുക്ക് സെന്ററിൽ നിന്നും  കിഴക്കുമുറി യിലേക്ക്  പോകുന്ന റോഡിന് "ആയിഷകുട്ടി ടീച്ചർ സ്മാരക റോഡ്" എന്ന് നാമകരണം ചെയ്തു.ദീർഘകാലം നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌,കേരളത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ആയ ആദ്യ മുസ്ലിം വനിത,കേരളത്തിലെ മൂന്നാമത്തെ വനിതാ പഞ്ചായത്ത്‌  പ്രസിഡന്റ്‌ , മലപ്പുറം ജില്ലാ കൗൺസിൽ അംഗം, വെമ്പുഴ ആലാപാടം കൂളൻ പടവ് കർഷക സമിതി പ്രസിഡന്റ്‌,ഒരുപാട് ശിഷ്യസമ്പത്ത് ഉള്ള അദ്ധ്യാപിക, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നേതാവ്  എന്നിങ്ങനെ സമസ്ത മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച,ഈയിടെ അന്തരിച്ച,  ശ്രീമതി ആയിഷകുട്ടി ടീച്ചറുടെ വസതിയിലേക്ക് പോകുന്ന കിഴക്കുമുറി റോഡിന് ടീച്ചറോടുള്ള ബഹുമാനാർത്ഥമാണ് അവരുടെ പേര് നൽകാൻ 14/09/2020ന് ചേർന്ന നന്നംമുക്ക് പഞ്ചായത്ത്‌ ഭരണസമിതി യോഗം ഐക്യഖണ്ടേനെ തീരുമാനിച്ചത്.തുടർന്ന് കിഴക്കുമുറിലെ മഹാത്മ സോഷ്യൽ ബ്രിഗേഡ്  പ്രവർത്തകർ ടീച്ചറുടെ പേര് നാമകരണം ചെയ്ത ബോർഡ്‌ സ്ഥാപിക്കുകയും ചെയ്തു.