29 March 2024 Friday

ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം ഒന്നാം സ്ഥാനം മുത്തു ഹൈടെകിന്

ckmnews

*ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം ഒന്നാം സ്ഥാനം മുത്തു ഹൈടെക്കിന്*


ചങ്ങരംകുളം:കണ്ണേങ്കാവ് പൂരത്തിനോടനുബന്ധിച്ച് എ കെ പി എ ചങ്ങരംകുളം യൂണിറ്റ് സംഘടിപ്പിച്ച ഓൺ ലൈൻ ഫോട്ടോഗ്രാഫി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നീട്ടി വച്ച സമ്മാനദാനം കഴിഞ്ഞ ദിവസം ചേർന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചങ്ങരംകുളം യൂണിറ്റ്  37-ാം വാർഷിക സമ്മേളനത്തിലാണ് വിതരണം ചെയ്തത്.ഒന്നാം സ്ഥാനം മുത്തു ഹൈടെക്കും രണ്ടാം സ്ഥാനം എസ് കെ ഉണ്ണിയും മൂന്നാം സ്ഥാനം ഫഹദ് സ്നാപ് ക്യൂമ്പും കരസ്ഥമാക്കി.