19 April 2024 Friday

രാജ്യ നന്മക്ക് ഗാന്ധിമാര്‍ഗ്ഗം അനിവാര്യം:സി ഹരിദാസ്

ckmnews

*രാജ്യ നന്മക്ക്  ഗാന്ധിമാർഗം അനിവാര്യം:* 

*സി. ഹരിദാസ്*


എടപ്പാൾ: മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് ഗാന്ധിമാർഗത്തിൽ അധിഷ്ഠിതമായ പ്രവർത്തന പദ്ധതികൾക്ക് മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും സാഹോദര്യവും നിലനിർത്താനാവൂ എന്ന് മുൻ  എം.പി.സി.ഹരിദാസ് പ്രസ്താവിച്ചു.

ഗാന്ധി മാർഗപ്രവർത്തകർക്കും, ഗാന്ധിയൻമാർക്കും എന്നെന്നും പ്രചോദനമായിരുന്നു സർവോദയ നേതാവ് കെ.വി.സുകുമാരൻ മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.

കെ.വി. സുകുമാരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ തിരുന്നാവായ സർവോദയ മേള ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 പി. കോയക്കുട്ടി ആധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വർക്കിങ്ങ് പ്രസിഡണ്ട് കെ. രവീന്ദ്രൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, പ്രണവം പ്രസാദ്, സുരേന്ദ്രൻ വെട്ടത്തൂർ , വി.ആർ. മോഹനൻ നായർ,  സലാം പോത്തനൂർ, ലീല വിശ്വനാഥൻ, ത്യാഗു തവനൂർ എന്നിവർ പ്രസംഗിച്ചു.