19 April 2024 Friday

സെറ്റോ' യുടെ ആഭിമുഖ്യത്തിൽ ആലങ്കോട് വില്ലേജ് ഓഫീസിനു മുന്നിൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ന്യായമായ അവകാശങ്ങൾ തടയുന്ന നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം വിവിധ കേന്ദ്രങ്ങളിൽ  ' മോചന മുന്നേറ്റ സംരക്ഷണ സദസ്സ്  '  നടത്തി. ചങ്ങരംകുളത്ത് ആലങ്കോട് വില്ലേജ് ഓഫീസിനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന പരിപാടി കെ.പി.എസ്.ടി.എ.സംസ്ഥാന കൗൺസിൽ അംഗം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.കെ.എം.അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.പ്രഷീദ് മൂക്കുതല ,  രഞ്ജിത്ത് അടാട്ട് , പി.ജി.സജീവ് , കെ.വി.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.