20 April 2024 Saturday

കല്ലുര്‍മ്മ എല്‍പി സ്കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

ckmnews

കല്ലുര്‍മ്മ എല്‍പി സ്കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു


ചങ്ങരംകുളം:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിർമ്മിക്കുന്ന കല്ലൂർമ്മ ഗവൺമെൻ്റ് എൽ.പി.സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഓൺലൈൻ വഴി നിർവ്വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി.അബ്ദുൾ കരീം അധ്യക്ഷനായി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.ആറ്റുണ്ണി തങ്ങൾ മുഖ്യാതിഥിയായി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കോമളം, ജില്ലാ പഞ്ചായത്ത് അംഗം എം.ബി.ഫൈസൽ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുധാനാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.മണികണ്ഠൻ, മെമ്പർമാരായ ദിവ്യ, സുഹ്റ ചിറ്റയിൽ ,തിരൂർ ഡി.ഇ.ഒ.രമേഷ് കെ.പി., എ.ഇ ഒ .വിജയകുമാരി.പി, പഞ്ചായത്ത് സെക്രട്ടറി ടി.മണികണ്ഠൻ, ജനകീയാസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ.ലക്ഷ്മണൻ, പി.ഡബ്ല്യൂ.ഡി.എൻജിനീയർ സാൻ്റോസ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയമാനും വാർഡുമെമ്പറും കൂടിയായ മധുസൂദനൻ സ്വാഗതവും പ്രധാനദ്ധ്യാപിക വി.ടി. മഞ്ജരി നന്ദിയും പറഞ്ഞു.