19 April 2024 Friday

മലപ്പുറം ജില്ലാ റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

മലപ്പുറം ജില്ലാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യ്തു.


ചങ്ങരംകുളം:പത്ര-ദൃശ്യ ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യുണിയൻ്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായ മലപ്പുറം ജില്ലാ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൻ്റെ ഉദ്ഘാടനം ചങ്ങരംകുളത്ത് നടന്നു. ചങ്ങരംകുളത്ത് നന്നംമുക്ക് റോഡിൽ പ്രവർത്തനം ആരംഭിച്ച മലപ്പുറം ജില്ലാ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഓഫീസിൻ്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ആറ്റുണ്ണിതങ്ങൾ ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് സുജിത സുനിൽ ആദ്യയ ഓഹരി സ്വീകരിച്ചു.സഹകരണ സംഘം പ്രസിഡണ്ട് വി.സെയ്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി.സുനീറ, ബ്ലോക്ക് മെമ്പർ ഇ. വി.അബ്ദുട്ടി,കെ.സദാനന്ദൻ, പി.പി.യൂസഫലി, ഷാനവാസ് വട്ടത്തൂർ, കെ.ആർ.എം.യു.ജില്ലാ പ്രസിഡണ്ട് പി.ആർ. ഹരികുമാർ, അഷറഫ് പന്താവൂർ, ഡയറക്ടർ ബോർഡ്‌ അംഗം ടി. പി. ആനന്ദൻ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡമനുസരിച്ചാണ് ചടങ്ങുകൾ നടത്തിയത്.