29 March 2024 Friday

യു പി യിലെ ദളിത്‌ പീഡനം-ദളിത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഉത്തർ പ്രദേശിൽ ദളിത്‌ വിദ്യാർത്ഥിയെ ബലാൽസംഗം ചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ദളിത്‌ കോൺഗ്രസ്സ്‌ നന്നംമുക്ക്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരകുളം ഹൈവേയിൽ നിൽപ്പ്‌ സമരം നടത്തി.അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഉൽഘാടനം ചെയ്തു.ദളിത്‌ കോൺ ഗ്രസ്സ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കാരയിൽ അപ്പു, നാഹിർ ആലുങ്ങൽ,വി മുഹമ്മദ്‌ നവാസ്‌,അപ്പുണ്ണി മൂക്കുതല,സി കുഞ്ഞൻ, ഇന്ദിര ചന്ദ്രൻ,ചാന്ദ്നി,പ്രദീപ്‌ ഉണ്ണി എന്നിവർ സംസാരിച്ചു.