23 April 2024 Tuesday

എസ്പിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മണല്‍ചിത്രം വരച്ച് ഉദയന്‍ എടപ്പാള്‍

ckmnews

എസ്പിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മണല്‍ചിത്രം വരച്ച് ഉദയന്‍ എടപ്പാള്‍



എടപ്പാള്‍:തന്റെ ഇഷ്ടഗായകന്റെ മരിക്കാത്ത  ഓര്‍മ്മകള്‍ക്ക് മുന്നില്‍ മണല്‍ചിത്രം വരച്ച് തരംഗം സൃഷ്ടിക്കുകയാണ് എടപ്പാള്‍ സ്വദേശിയായ ഉദയന്‍ എന്ന ചിത്രകലാകാരന്‍.എസ് പി ബാലസുബ്രഹ്മണ്യന് അനുശോചനം രേഖപ്പെടുത്തിയാണ് ഉദയൻ എടപ്പാൾ മണൽ ചിത്രം വരച്ചത്.സോഷ്യൽ മീഡിയകളിൽ ഷെയര്‍ ചെയ്തതോടെ ഉദയന്റെ മണല്‍ ചിത്രം തരംഗമായി.ഫേസ്ബുക്കിൽ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് കമൻ്റുമായി എത്തിയത്.മണിക്കൂറുകള്‍ക്കകം അഞ്ഞൂറിലധികം ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും  ഇരുപതിനായിരത്തോളം പേർ ചിത്രം കാണുകയും ചെയ്തു.വീഡിയോ ശ്രദ്ധയിൽപെട്ട എസ് പി ബി യുടെ കുടുംബം ഉദയനെ ഫോണിൽ ബന്ധപ്പെടുകയും അഭിനന്ദനവും നന്ദിയും അറിയിച്ചു. ഇഷ്ട ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ചലച്ചിത്ര ലോകത്തിനും കലാരംഗത്തിനും തീരാനഷ്ടമാണ് സമ്മാനിച്ചതെന്നും അദ്ധേഹത്തിന്റെ ഓര്‍മ്മകള്‍ കലാഹൃദയങ്ങളില്‍ എന്നും മരണമില്ലാതെ തുടരുമെന്നും ഉദയൻ എടപ്പാൾ പറഞ്ഞു.