29 March 2024 Friday

മലയാളത്തില്‍ നിര്‍മിച്ച കാടന്‍ എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു

ckmnews



ചങ്ങരംകുളം:ആൾക്കൂട്ടകൊലപാതകവും,രാഷ്ട്രിയ കൊലപാകവും ദളിത് വിഷയവും പ്രമേയമാക്കി നിർമ്മിച്ച കാടൻ മലയാളം ഡ്രാമാറ്റിക്ക് ഹ്രസ്വചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.ആൾകൂട്ട മർദനത്തിന് ഇരയായായി മരണപ്പെട്ട ആദിവാസിയുവാവും രാഷ്ട്രിയകൊലപാതകത്തിന് ഇരയായ രണ്ട് സാങ്കൽപ്പിക കഥാപാത്രങ്ങളും മരണശേഷം കണ്ടുമുട്ടുന്നതും അവർ മനസ്സ് പങ്കുവെക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.സമീപകകാലത്തെ രാഷ്ട്രീയകൊലപാതകങ്ങളും വാളയാറിലെ പെൺകുട്ടികളുടെ ആത്മഹത്യയും വരെ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ കഥ,തിരക്കഥ, സംവിധാനം രഞ്ജിത് പുലാശ്ശേരിയാണ്.ചായാഗ്രഹണം, എഡിറ്റിങ്ങ് ശരത് രംഗസൂര്യ.ആർട്ട് ഹരി എടപ്പാൾ.പിആര്‍ഒ പ്രതീഷ് എടപ്പാൾ ആണ്.അഭിനയച്ചവർ ശശി എടപ്പാൾ, രഞ്ജിത് പുലാശ്ശേരി.കഴിഞ്ഞ ദിവസം വിടി ബൽറാം എംഎല്‍എ യാണ് ചിത്രം ഫെയ്ബുക്കിൽ റിലിസ് ചെയ്തത്.