25 April 2024 Thursday

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അന്തരിച്ചു

ckmnews

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് (91) അന്തരിച്ചു. കുവൈത്ത് ടെലിവിഷനാണ് മരണവിവരം അറിയിച്ചത്.

കുറച്ചുകാലമായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. വിദേശത്തായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഈ മാസം ആദ്യമാണ് യുഎസില്‍ ശസ്ത്രക്രിയക്ക് ശേഷം കുവൈത്തില്‍ മടങ്ങിയെത്തിയത്.