29 March 2024 Friday

കുറ്റിപ്പാലയില്‍ വന്‍ ചീട്ടുകളി സംഘം ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

ckmnews


എടപ്പാള്‍:കുറ്റിപ്പാലയില്‍ വന്‍ ചീട്ടുകളി സംഘം ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.കുറ്റിപ്പാല ബീവ്റേജിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജിലകളിലെ 17 പേരടങ്ങുന്ന ചൂതാട്ട സംഘത്തെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പിടികൂടിയത്.സംഘത്തില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപയും ഉദ്ധ്യോഗസ്ഥര്‍ പിടിച്ചെടുത്തു.എസ്ഐമാരായ അനുരാജ്,ഹരിഹരസൂനു,ബാബുരാജ്,എഎസ്ഐ ആന്റോ,ശ്രീലേഷ്,സിപിഒമാരായ അരുണ്‍,പീറ്റര്‍,ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.സുരേഷ് കുമാര്‍ കുന്നംകുളം.സുബൈര്‍ എടപ്പാള്‍,അബ്ദുല്‍ റസാക്ക് എടപ്പാള്‍,ശ്രീനിവാസന്‍ കുറ്റിപ്പാല,രാജു എടപ്പാള്‍,സിദ്ധിക്ക് പോത്തനൂര്‍,പ്രശാന്ത് ഐലക്കാട്,മണികണ്ഠന്‍ കോലളമ്പ്,പ്രകാശന്‍ പഴഞ്ഞി, കരീം മലപ്പുറം,അലി പെരുമ്പറമ്പ്,കുഞ്ഞാലി പന്നിത്തടം,കണ്ണന്‍ പുറങ്ങ്,മുഹമ്മദ് നസീര്‍ പൊന്നാനി,രാജു  എടപ്പാള്‍,കണ്ണന്‍ പുറങ്ങ്,റനീസ് കുറ്റിപ്പാല,ഇസ്മായില്‍ കുറ്റിപ്പാല,,മണികണ്ഠന്‍ കുറ്റിപ്പാല എന്നിവരെ  കൂടാതെ വീട്ടുടമ വട്ടംകുളം സ്വദേശി മാധവന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു