24 April 2024 Wednesday

കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും ചങ്ങരംകുളം പോലീസ്

ckmnews

കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും  ചങ്ങരംകുളം പോലീസ്


ചങ്ങരംകുളം:കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചങ്ങരംകുളം പോലീസ്.പ്രദേശത്ത് കോവിഡ് വ്യാപനം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും തെറ്റിക്കുന്നവര്‍ക്കെതിരെയാണ് പോലീസ് കര്‍ശനനടപടികളിലേക്ക് നീങ്ങുന്നത്.നിയമങ്ങള്‍ തെറ്റിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും മാസ്കില്ലാതെ പുറത്തിറങ്ങുന്നവരുടെ പിഴവര്‍ദ്ധിപ്പിക്കാനും അനാവശ്യ ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളിലേക്ക് നീങ്ങാനുമാണ് പോലീസിന്റെ തീരുമാനം.മരണം വിവാഹം എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെയും നടപടിയുണ്ടാവും.