28 March 2024 Thursday

ATM കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം

ckmnews




വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാര്‍ഡ് നല്‍കുന്നത്. 


ഡിജിറ്റല്‍ സൈന്‍ചെയ്ത ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാര്‍ഡിലുണ്ടാകും. ആധാര്‍ ഉടമകള്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി കാര്‍ഡിന് അപേക്ഷിക്കാം. തപാല്‍ ചാര്‍ജ്, ജിഎസ്ടി എന്നിവ ഉള്‍പ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് ഉടമയുടെ കൈവശമെത്തും. 


ചെയ്യേണ്ടത്


ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. https://residentpvc.uidai.gov.in/order-pvcreprint

ആധാര്‍ നമ്പര്‍ നല്‍കുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ സൈറ്റില്‍ നിര്‍ദിഷ്ട സ്ഥലത്ത് ചേര്‍ക്കുക. 

കാര്‍ഡുടമയുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാര്‍ഡിലെ വിവരങ്ങള്‍ ഉറപ്പുവരുത്താം.

അതുകഴിഞ്ഞാല്‍ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്. 

പണമടച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒരു നമ്പര്‍ ലഭിക്കും. 

പിന്നീട് തപാലില്‍ കാര്‍ഡ് ലഭിക്കും.