28 March 2024 Thursday

അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തിയ സംഘം പിടിയില്‍ ജെസിബിയും 9 ടിപ്പര്‍ ലോറികളും പിടികൂടി

ckmnews

അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തിയ സംഘം പിടിയില്‍ 


ജെസിബിയും 9 ടിപ്പര്‍ ലോറികളും പിടികൂടി


എടപ്പാൾ:ശുകപുരത്ത് അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ ഒമ്പത് ടിപ്പർ ലോറിയും ഒരു ജെസിബിയും ചങ്ങരംകുളം പോലീസ് പിടികൂടി.ചൊവ്വാഴ്ച  പുലർച്ചയായിരുന്നു സംഭവം.സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്ഐ അനുരാജിന്റെ നേതൃത്വത്തില്‍

സിപിഒമാരായ,അരുണ്‍ ചോലക്കല്‍,ഉദയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്

വാഹനങ്ങൾ പിടികൂടിയത്.കഴിഞ്ഞ ദിവസവും മൂന്ന് ലോറികൾ പിടികൂടിയിരുന്നു.രാത്രിയുടെ മറവില്‍ അനധികൃതമായി കുന്നിടിക്കുയും വയൽ നികത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും സി ഐ ബഷീർ ചിറക്കൽ പറഞ്ഞു.