28 March 2024 Thursday

ജാസ്മിന്‍ അബൂബക്കറിന്റെ വിവര്‍ത്തനം ദി സൈലസ് ഒക്ടോബര്‍ 6ന് പ്രകാശനം ചെയ്യും

ckmnews

ജാസ്മിന്‍ അബൂബക്കറിന്റെ വിവര്‍ത്തനം ദി സൈലസ് ഒക്ടോബര്‍ 6ന് പ്രകാശനം ചെയ്യും


ചങ്ങരംകുളം:ജാസ്മിൻ അബൂബക്കറിൻ്റെ വിവർത്തനം "ദി സൈലസ് " ഒക്ടോബർ ആറിന് പ്രകാശനം പ്രകാശനം ചെയ്യും.പ്രശസ്ത മലയാള കവി വീരാൻകുട്ടിയുടെ മലയാളക്കവിതകൾ ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിനിയായ  ജാസ്മിൻ അബൂബക്കർ എന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.ഒക്ടോബർ ആറിന് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.പി ഉബൈദുല്ല എംഎൽഎ പുസ്തകം ഏറ്റുവാങ്ങും.പാണക്കാട് സയ്യിദ് ഷമീറലി ശിഹാബ് തങ്ങൾ,എപി ഉണ്ണികൃഷ്ണൻ,ഡോക്റ്റർ സൈനുൽ ആബിദ് ഹുദവി എന്നിവർ പങ്കെടുക്കും .പ്രശസ്ത സാഹിത്യകാരും രാഷ്ട്രീയ പ്രമുഖരും ഈ എഴുത്തുകാരിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.ചിയ്യാനുരില്‍  താമസിക്കുന്ന  അബൂബക്കറിൻ്റെയും ജമീലയുടെയും മകളാണ് ജാസ്മിൻ