24 April 2024 Wednesday

കോവിഡ് ബാധിതരായി മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തകരെ ആദരിച്ചു

ckmnews


ചങ്ങരംകുളം :കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ അന്ത്യകർമ്മങ്ങൾ ഏറ്റെടുത്തു നിർവഹിക്കാൻ പരിശീലനം ലഭിച്ച എസ്. വൈ.എസ് സാന്ത്വനം വളണ്ടിയർ അംഗങ്ങളെ ആദരിച്ചു.പന്താവൂർ ഇർശാദിൽ കോവിഡ് പോരാളികളെ ആദരിക്കുന്നതിന് ഒരുക്കിയ ചടങ്ങ് സന്നദ്ധസേവകരില്‍ ത്യാഗവും സമര്‍പ്പണവും നിറക്കുന്നതായിരുന്നുതാലൂക്കിൽ മരണപ്പെട്ട 7 പേരുടെ അനന്തര കർമ്മങ്ങൾക്കാണ് പ്രതേകം പരിശീലനം സിദ്ധിച്ച വളണ്ടിണ്ടിയർമാർ ഇതുവരെ നേതൃത്വം  നൽകിയത്.മരിച്ച വ്യക്തിയുടെ വീട്ടുകാരും ബന്ധുക്കളും മിക്കപ്പോഴും ക്വാറന്റെനിൽ പ്രവേശിക്കേണ്ടി വരുന്ന സാഹചര്യമാണ് പലയിടത്തും അനുഭവപ്പെടുന്നത്.ഇത്തരം സാഹചര്യത്തിൽ രോഗ പകർച്ച തടയുന്നതിന് എല്ലാ വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് ടീം അംഗങ്ങൾ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.ഇർശാദ് പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി ആധ്യക്ഷത വഹിച്ചു.ഇ വി സുലൈമാൻ മുസ് ലിയാർ, വി പി ശംസുദ്ധീൻ ഹാജി, അഷ്റഫ് സഖാഫി മുതുകാട്, നാവാസ് പുത്തൻപള്ളി, പി.പി നൗഫൽ സഅദി, മുഹമ്മദ് ഷരീഫ് ബുഖാരി, എം കെ ഹസൻ നെല്ലിശേരി പ്രസംഗിച്ചു.