20 April 2024 Saturday

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്കാരം സന്തോഷ് ആലംകോടിന്

ckmnews

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്കാരം സന്തോഷ് ആലംകോടിന്


വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളസ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം സന്തോഷ് ആലംകോടിന്.സാമൂഹ്യ പ്രവത്തനം,മാധ്യമ പ്രവത്തനം - പ്രിൻ്റ് മീഡിയ, മാധ്യമ പ്രവർത്തനം -ദൃശ്യ മാധ്യമം,കല,സാഹിത്യം, ഫൈൻ ആർട്സ്,കായികം, ശാസ്ത്രം,സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്.അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാക്ലബുകൾക്കും പുരസ്കാരം നൽകുന്നു.2020 സെപ്റ്റംബർ 30-ാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് ബഹു. വ്യവസായ - കായിക - യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ പുരസ്കാര വിതരണം നടത്തും