28 March 2024 Thursday

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തി

ckmnews

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തി



സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് കളക്ടർ എത്തി ടോൾപിരിവ്  പൂർണമായും നിർത്തിവെപ്പിച്ചത്.



തൃശൂർ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ ഒഴിവാക്കി. ടോള്‍ ഗേറ്റുകള്‍ തുറക്കാന്‍ കലക്ടര്‍ നേരിട്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്. ഒരു ദിവസത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. 31വരെ ടോള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. സമ്പര്‍ക്കം ഉണ്ടാകുന്നത് രോവ്യാപനത്തിന് കാരണമാകും എന്ന് കാണിച്ച് എഐവൈഎഫ് ടോള്‍ പ്ലാസയിലെത്തി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടര്‍ ഒരു ദിവസത്തെ ഇളവ് അനുവദിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ടോള്‍ പ്ലാസ അധികൃതരുമായി കലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർ അടക്കം രോഗ ഭീതിയിലാണ്. ലക്ഷകണക്കിന് രൂപയുടെ കറൻസി നോട്ടുകൾ കൈകാര്യം ചെയേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് രോഗ ഭീതി ഒഴിയും വരെ ടോൾ പിരിവ് നിർത്തിവെക്കണം എന്ന ആവശ്യം ശക്തമായത് .