20 April 2024 Saturday

ഇരുപത് രൂപയുടെ ഊണുമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തൂടങ്ങി

ckmnews

*ഇരുപത് രൂപയുടെ ഉച്ചയൂണുമായി വിഭവ ജനകീയ ഹോട്ടൽ തുറന്നു*


എടപ്പാൾ: സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിഭവ ജനകീയ ഹോട്ടൽ ഹോട്ടൽ ആരംഭിച്ചു. 20 രൂപയ്ക്ക്  സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുക എന്ന സ്വപ്നമാണ് ഇതിലൂടെ വട്ടംകുളം ഗ്രാമപഞ്ചായത്ത് യാഥാർത്ഥ്യം ആക്കിയിരിക്കുന്നത്. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോവിന്ദ ടാക്കീസിന് സമീപമാണ് ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് അ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാറക്കലിൻ്റെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മി  ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം ബി ഫൈസൽ,

വട്ടംകുളം കുടുംബശ്രി പ്രസിഡൻ്റ് കെ പി ജാനകി എന്നിവർ സംസാരിച്ചു. കുടുംബശ്രി പ്രവർത്തകരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.