16 April 2024 Tuesday

കടവല്ലൂർ പഞ്ചായത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ckmnews


പെരുമ്പിലാവ്:പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കഴിഞ്ഞദിവസങ്ങളിൽ കോവിഡ്  സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട 50 പേർക്കാണ് അക്കിക്കാവ്  ടി എം വി എച്ച് എസ്സിൽ വെച്ച് പെരുമ്പിലാവ് ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തിയത്.ഇന്ന് നടത്തിയ പരിശോധനയിൽ 11 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്,പഞ്ചായത്തിലെ   പതിനൊന്നാം വാർഡിൽ അഞ്ചുപേർക്കും ,എട്ടാം വാർഡിൽ മൂന്നുപേർക്കും ,16, 17,  19  വാർഡുകളിൽ  ഓരോരുത്തർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തുടർ ചികിത്സക്കായി കൊണ്ടുപോയി.സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.