23 April 2024 Tuesday

മുലക്കരം പുസ്തക ചർച്ച സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ചെറുകഥാകൃത്ത് സോമൻ ചെമ്പ്രേത്തിൻ്റെ മുലക്കരം എന്ന കഥാസമാഹാരത്തെ അധികരിച്ച് ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വായനാനുഭവവും ചർച്ചയും സംഘടിപ്പിച്ചു. കവി കെ.വി.ശശീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് എം. ശ്രീധരൻ മോഡറേറ്ററായി. ടി.വി ശൂലപാണി, ടി.പി മുകുന്ദൻ, പി.കെ ജയരാജൻ, വേണുഗോപാൽ, പി.പി അഖിൽ, ധന്യ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.