20 April 2024 Saturday

പൂക്കരത്തറയില്‍ 24 കാരി വീടിനകത്ത് തൂങ്ങി മരിച്ചു

ckmnews



എടപ്പാള്‍:പൂക്കരത്തറയില്‍ യുവതി തൂങ്ങി മരിച്ചു.പൂക്കരത്തറ കാങ്കപ്പറമ്പില്‍ മോഹനന്‍ ശാന്തി ദമ്പതികളുടെ മകള്‍ മീനുമോഹനന്‍(24)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 

ഞായറാഴ്ച വൈകിയിട്ട് ഏഴ്മണിയോടെയാണ് സംഭവം കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട മീനുവിനെ വീട്ടുകാര്‍ ചേര്‍ന്ന് നടുവട്ടം ശ്രീവത്സം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.സഹോദരന്‍ മയൂഷ്