20 April 2024 Saturday

ഇന്ന് ലോക വിനോദ സഞ്ചാര ദിനം കോവിഡിൽ ആളനക്കമില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ckmnews

എടപ്പാൾ: ഇന്ന് ലോക വിനോദ സഞ്ചാര ദിനം. കോവിഡിൽ ആളനക്കമില്ലാതെ കിടക്കുന്നത് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ.എടപ്പാളിനോട് ചേർന്നുള്ള ബിയ്യം പാർക്കും കുറ്റിപ്പറും നിളയോരവും വെള്ളിയാകല്ലും അടഞ്ഞ് തന്നെ.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇവ അടച്ചിട്ടത്.പ്രാെട്ടോകാൾ പാലിച്ച് വിവാഹങ്ങൾക്കും മറ്റും നൂറ് പേരെ ഉൾപ്പെടുത്താമെന്ന് അനുശാസിക്കുന്നുണ്ടങ്കിലും ഈ ഇളവുകളൊന്നും പാർക്കുകൾക്കും സിനിമാ ശാലകൾക്കും ബാധകമല്ലെന്നാണ് പറയപ്പെടുന്നത്.കേരളത്തിലെ കലാസ്നേഹികളുടെ പ്രധാന വിനോധോപാതിയായ സിനിമ പ്രദർശനം നിർത്തിവച്ചിട്ട് ഇരുനൂറ് ദിസങ്ങൾ പിന്നിട്ടു.