25 April 2024 Thursday

ഇന്‍ ഹൗസ് രക്തദാന ക്യാമ്പില്‍ 41 പേര്‍ രക്തം ദാനം ചെയ്തു

ckmnews


മഞ്ചേരി: BDK ഏറനാട് താലൂക്ക് കമ്മിറ്റിയും  peace of paramb , Green Boys perimbalam എന്നിവർ സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ഇൻഹൗസ് രക്തദാന ക്യാമ്പിൽ 41   സുമനസ്സുകൾ രക്തദാനം ചെയ്തു. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുന്നതും മൂലം രക്തം കിട്ടാതെ രോഗികൾ പ്രയാസം അനുഭവിക്കുകയാണ്. ഭീതി അല്ല വേണ്ടത് ജാഗ്രതയാണ് .ക്യാമ്പിനു bdk erand കോഓർഡിനേറ്റർമാരായ റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലാക്കൽ,അൻവർ മഞ്ചേരി,മുർഷിദ് കോഡൂർ,ഫാത്തിമാ നിഷാത്ത് പുളിക്കൽ എന്നിവർ നേതൃത്വം നൽകി.