20 April 2024 Saturday

കലയും കൃഷിയും നെഞ്ചേട് ചേര്‍ത്ത് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍

ckmnews

കലയും കൃഷിയും നെഞ്ചോട് ചേര്‍ത്ത് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍


ചങ്ങരംകുളം:കലയും കൃഷിയും നെഞ്ചോട് ചേര്‍ത്ത് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ കേരള പോലീസിനും സമൂഹത്തിനും വിത്യസ്ഥമായ മാതൃക കാണിക്കുകയാണ്.മികച്ച പോലീസ് ഓഫീസര്‍ക്കുള്ള അംഗീകാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ച ബഷീര്‍ ചിറക്കല്‍ വെറും പോലീസുകാരനല്ല.പോലീസ് സേനയിലെ തന്നെ മികച്ച ഒരു ഗായകന്‍ കൂടിയാണ്.ജോലിക്കിടയിലെ ഒഴിവ് സമയങ്ങളില്‍ തന്റെ വീട്ടുവളപ്പില്‍ കൃഷിക്കായി ചിലവിടുന്ന ബഷീര്‍ ചിറക്കല്‍ ഇത്തവണ വീട്ടുവളപ്പില്‍ പൊന്ന് വിളയിച്ചാണ് മാതൃക കാണിക്കുന്നത്.സ്വർണ്ണമുഖി എന്ന നൂറോളം വാഴയാണ് കൃഷിയിറക്കി നൂറ് മേനി വിളവെടുപ്പും നടത്തിയത്.കാലാവസ്ഥവ്യതിയാനം മൂലം ഓണവിപണി ലക്ഷ്യം കാണാനായില്ല.കൃഷിക്കായി ചിലവഴിച്ച പണം പോലും തിരിച്ചു ലഭിച്ചില്ലെന്നും വില്‍പന നടത്തിയതില്‍ മതിയായ വില ലഭിക്കാത്തതില്‍ നിരാശ ഇല്ലെന്നും മാനസിക സംതൃപ്തിയും സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുകയും ആണ് ലക്ഷ്യമെന്നും സിഐ പറയുന്നു.കുറച്ച് പേർക്ക് തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണന്നും കൃഷി മനസിന് സന്തോഷം നല്‍കുന്നുവെന്നുമാണ് ഇദ്ദേഹം പറയുന്നത്.ബാക്കിയുള്ള വാഴക്കുലകള്‍ പാവപ്പെട്ടവർക്കും അഗതിമന്ദിരങ്ങൾക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം സൗജന്യമായി

നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.