29 March 2024 Friday

പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ എറവറാംകുന്ന് പ്രദേശത്തെ മുഴുവൻ വിദ്യാര്‍ത്ഥികളെയും യൂത്ത്ലീഗ് ,എം.എസ്.എഫ് എറവറാംകുന്ന് ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.മുസ്ലിം ലീഗ് പൊന്നാനി നോയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടറായി തെരഞ്ഞെടുത്ത  പി.പി യൂസഫലി സഹിബിന് എറവറാംകുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. മുസ്ലിം ലീഗ് ആലംങ്കോട് പഞ്ചായത്ത് ജനറൽ സെക്രെട്ടറി ബഷീർ കക്കിടിക്കൽ,മുസ്‌ലിംയൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം, മനീഷ് കുമാർ,അബ്ദുള്ള കുട്ടി,ഫാദിഹ് കെ.ബി ,ഷാജഹാൻ , മുബശ്ശിർ,ജവാദ് എന്നിവർ പ്രസംഗിച്ചു.