25 April 2024 Thursday

കോൺഗ്രസ് കാർഷിക ബില്ലിനെതിരെ പ്രതിഷേധ ജ്വാലയും ബില്ല് കത്തിക്കലും നടത്തി

ckmnews


   പൊന്നാനി : കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ കർഷക ബില്ലിനെതിരെ  രാജ്യം മുഴുവനും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പൊന്നാനി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കൊല്ലൻപടിയിൽ വെച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു .പ്രതിഷേധകമായി കാർഷിക ബില്ല് കത്തിച്ച് ഡി.സി.സി ജന:സെക്രട്ടറി ടി.കെ. അഷറഫ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ്‌ സുരേഷ് പുന്നക്കൽ ഡിസിസി  മെമ്പർ അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ യു.മുഹമ്മദ്‌ കുട്ടി സീനിയർ നാസർ പുത്തൻകുളം,റാഷിദ് കൊല്ലംപടി, കെ.മുരളിധരൻ,യു.കാദർ കുട്ടി, വസുന്ധരൻ എന്നിവർ പ്രസംഗിച്ചു .കെ കേശവൻ ,ടി.എ.ഉമ്മർ , ഹബീബ് കൊല്ലൻപടി ,അഷ്‌റഫ്‌ പള്ളപുറം,കെ സലാം, ബദറുദീൻ, അനീഷ്കമാൻവളവ്,ഇ.ബാലകൃഷ്ണൻ ,കെ മുഹമ്മദ്‌ ,കെ ഷംസു, കബീർ എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.