23 April 2024 Tuesday

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല:എസ് വൈ എസ് പാതയോര സമരം നടത്തി

ckmnews

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല"

*എസ് വൈ എസ് പാതയോര സമരം നടത്തി*


ചങ്ങരംകുളം:കരിപ്പൂർ വിമാനത്താവളം തകർക്കാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രക്ഷേഭ പരിപാടികളുടെ ഭാഗമായി ചങ്ങരംകുളത്ത് പാതയോര സമരം സംഘടിപ്പിച്ചു.

രാജ്യത്ത് പൊതു മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന അന്താരാഷ്ട്ര വിമാന താവളമായ കരിപ്പൂരിനെതിരെ നടക്കുന്ന നീക്കങ്ങളിൽ പ്രതിഷേച്ച് കഴിഞ്ഞ ഒന്നര മാസമായി എസ് വൈ എസ് സമര പരിപാടികളുമായി രംഗത്തുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമര പ്രഖ്യാപനം, കുടുംബ സമരം, നിൽപ്പു സമരം, ചർച്ച സമ്മേളനം തുടങ്ങിയ പരിപാടികൾ നടന്നു.

      കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പാതയോര സമരം കേരള മുസ് ലിം ജമാഅത്ത് സോൺ ഫിനാൻസ് സെക്രട്ടറി കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി.അബ്ദുൽ മജീദ് അഹ്സനി, വി ശിഹാബുദ്ധീൻ മുസ്ലിയാർ, അബ്ദുറഹ് മാൻ സഅദി, ശരീഫ് റഹ് മാനി,  റംശീഖ് ഫാളിലി, സിദ്ധീഖ് അഹ്സനി,അബ്ദു ലത്തീഫ് തെങ്ങിൽ നേതൃത്വം നൽകി.