25 April 2024 Thursday

പാവിട്ടപ്പുറം എന്‍ സി എസ് സിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ckmnews

*പാവിട്ടപ്പുറം എൻ.സി.എസ്.സി യുടെ പത്താം വാർഷിക ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ചെയ്തു* 


ചങ്ങരംകുളം : പാവിട്ടപ്പുറം എൻ.സി.എസ്.സി ക്ലബ്ബിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ  പോസ്റ്റർ പ്രകാശനം ചെയ്തു.  പാവിട്ടപ്പുറം പ്രദേശത്ത് കലാ കായിക സാംസ്‌കാരിക രംഗത്ത്  കഴിഞ്ഞ പത്തു വർഷങ്ങളായി വളരെ  സജീവമായി പ്രവർത്തിച്ചു വരുന്ന എൻ.സി.എസ്.സി ക്ലബ്ബിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ പോസ്റ്റർ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുജിത സുനിൽ പ്രകാശനം ചെയ്തു.


കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആലങ്കോട് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരും ക്ലബ്ബ്  ഭാരവാഹികളും പങ്കെടുത്തു.


ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ നാടിന് നന്മയുള്ള ഒരുപാട് പ്രവർത്തനങ്ങൾ കൊണ്ട് എൻ.സി.എസ്.സി ഒരുപാട്  അവാർഡുകളും ബഹുമതികളും നേടിയിട്ടുണ്ട്. 2016 ൽ മലപ്പുറം ജില്ലയിലെ മികച്ച ക്ലബ്ബ്കളിൽ ഒന്നായി തിരഞ്ഞെടുത്ത എൻ. സി.എസ്.സി ക്ക് 2018 ൽ ജില്ലാ ചൈൽഡ് ഹെല്പ് ലൈൻ ന്റെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡും നേടിയിരുന്നു. 


കേരളം രണ്ട് പ്രളയം നേരിട്ട സമയങ്ങളിൽ ക്ലബ്ബിന്റെ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. ആദ്യ പ്രളയ കാലത്ത് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും രണ്ടാം പ്രളയകാലത്ത് നിലമ്പൂരിലെ പോത്ത്കല്ല്, പാതാർ, ഭൂതാനം, ആട്യയൻപ്പാറ എന്നിവിടങ്ങളിലേക്ക്  അവശ്യ സാധനങ്ങളുമായി വലിയ രീതിയിലുള്ള സഹായങ്ങൾ ക്ലബ്ബിന് നിർവഹിക്കാൻ കഴിഞ്ഞിരുന്നു. കോവിഡ് കാലത്തും പ്രതിസന്ധികളിൽ തളർന്ന നാട്ടുകാർക്ക് ഭക്ഷ്യ കിറ്റുമായി എൻ.സി.എസ്.സി ഉണ്ടായിരുന്നു. 


വാർഷിക ആഘോഷങ്ങൾ കോവിഡ് സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾ ഒഴിവാക്കി നാടിന് ഉപകാരപ്രദമായ ഒരുപാട് പദ്ധതികൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് നടത്തുന്നത്.  സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ആറു മാസങ്ങൾ  നീണ്ടുനിൽക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു