19 April 2024 Friday

മലപ്പുറം ജില്ലാ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത പിപി യൂസഫലിക്ക് സ്വീകരണം നല്‍കി

ckmnews

മലപ്പുറം ജില്ലാ ബാങ്ക് ഭരണസമിതിയിലേക്ക്തിരഞ്ഞെടുത്ത പിപി യൂസഫലിക്ക് സ്വീകരണം നല്‍കി


ചങ്ങരംകുളം:മലപ്പുറം ജില്ലാ ബാങ്ക്‌ ഭരണ സമിതി അംഗമായി തിരഞ്ഞെടുത്ത ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണ സമിതി അംഗം കൂടിയായ പിപി യൂസഫലിക്ക് ചങ്ങരംകുളം സർവ്വീസ്‌ സഹകര ബാങ്ക്‌ ഭരണ സമിതി സ്വീകരണം നൽകി.ബാങ്ക്‌പ്രസിഡണ്ട് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ പൊന്നാട അണിയിച്ചു.ബാങ്കിൽ വെച്ചു നടന്ന ചടങ്ങിൽ വൈസ്.പ്രസിഡണ്ട് ഹമിദ് ചിയ്യാനുർ,സെക്രട്ടറി സവിത,ഡയറക്ടർമാരായ കൃഷ്ണൻ നായർ,മാമു വളയംകുളം,കെ കേളു,ഫാത്തിമത്ത്‌ സാഹിറ,ബിന്ദു ഒതളൂർ,സുബൈദ അച്ചാരത്ത്‌,എപി ചന്ദ്രൻ,മനിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.