25 April 2024 Thursday

ഗ്യാലപ്പ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് ലോഗോ തെരെഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് ലോഗോ തെരെഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു.നൂറില്‍ പരം ക്ളബ്ബ് മെമ്പര്‍മാരില്‍ നടത്തിയ ലോഗോ മത്സരത്തിലാണ് സൈനു പാവിട്ടപ്പുറം തയ്യാറിക്കിയ ലോഗോ മികച്ച ലോഗോയായി തിരഞ്ഞെടുത്തത്.ആർട്ടിസ്റ്റ് ജെയ്സൺ ഗുരുവായൂർ,ബാബു  ഗുരുവായൂർ,ഷൗക്കത്ത് മൂക്കുതല എന്നിവർ കൂടിയുള്ള ജഡ്ജ്‍മെന്റ് പാനൽ ആണ് ലോഗോ തിരഞ്ഞടുത്തത്.ക്ളബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ലോഗോ മത്സരവിജയിക്കുള്ള സമ്മാന വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു