25 April 2024 Thursday

കര്‍ഷക വിരുദ്ധബില്‍ കത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:കര്‍ഷക വിരുദ്ധബില്‍ കത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു.വെൽഫെയർ പാർട്ടി പള്ളിക്കുന്ന് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് വളയംകുളത്ത് തെരുവുണർത്തിൽ കർഷക വിരുദ്ധബിൽ കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഇ.വി.മുഹമ്മദ്കുട്ടി,എം.കെ.അബ്ദുറഹിമാൻ, ഇ.വി. മുജീബ് കോക്കൂർ, ഇ.വി.ഷാക്കിബ്, മിൻഹാജ്, സുധീർ എന്നിവർ പങ്കെടുത്തു.