19 April 2024 Friday

സംസ്ഥാന പാതയിലെ അപകടമേഖലകളില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു

ckmnews

*സംസ്ഥാന പാതയിലെ അപകടമേഖലകളിൽ  ഡിവൈഡറുകൾ സ്ഥാപിച്ചു*


എടപ്പാൾ: സംസ്ഥാന പാതയിലെ അപകടമേഖലകളിൽ  ഡിവൈഡറുകൾ സ്ഥാപിച്ചു.എടപ്പാൾ കണ്ണംചിറയിലും നടുവട്ടത്തും, കാലടിത്തറയിലും, കളാച്ചാലിലുമാണ്  ഡിവൈഡറുകൾ സ്ഥാപിച്ചത്.ചങ്ങരംകുളം പോലീസിൻ്റെ നേതൃത്യത്തിൽ വ്യാപാരികളുടെ സഹകരണത്തോടെയാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്.ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ എസ്.ഐ.ബാബുരാജ്.പ്രബോഷണറി എസ്.ഐ അരുൺ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മധു എന്നിവരും ട്രാഫിക് ഗാർഡുമാരും നേതൃത്വം നൽകി.