28 March 2024 Thursday

കണ്‍സ്യൂമര്‍ഫെഡ് സംയുക്ത സമരസമിതി ഏകദിന സത്യാഗ്രഹം നടത്തി

ckmnews

*കൺസ്യൂമർഫെഡ് സംയുക്ത സമരസമിതി ഏകദിന സത്യാഗ്രഹസമരം നടത്തി*


എടപ്പാൾ:തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന മാനേജ്മെൻ്റിനെതിരെ 12 ഇന മദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് സത്യാഗ്രഹസമരം സംഘടിപ്പിച്ചത്.  കൺസ്യൂമർഫെഡ് സംയുക്ത സമരസമിതി എടപ്പാളിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹസമരം സിഐടിയു ഏരിയാ സെക്രട്ടറി അഡ്വ:എം.ബി ഫൈസൽ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ഭാരവാഹി സി പി അലി അധ്യക്ഷനായി, കൺസ്യൂമർഫെഡ് CITU ന് വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം സുധീർദാസ്, CNME ക്ക് വേണ്ടി അനൂപ് എ.വി, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പായ്യത്ത് എന്നിവർ സംസാരിച്ചു. നിതീഷ് പി.വി സ്വാഗതവും, മുരളീധരൻ എ എം നന്ദിയും പറഞ്ഞു.